കലാവതി മത്സരിക്കുന്നില്ല: വിജെഎസ്
നാഗ്‌പുര്‍: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വാണി മണ്ഡലത്തില്‍ നിന്നും കലാവതി മത്സരിക്കില്ലെന്ന് വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതി (വിജെഎസ്) പ്രതിനിധികള്‍ അറിയിച്ചു. അവര്‍ക്ക് പകരം മറ്റൊരു കാര്‍ഷിക വിധവയെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നും വിജെഎസ് അറിയിച്ചു.
കലാവതിയുടെ ആരോഗ്യസ്ഥിതി മോശമായതിനാലും മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ അവരുടെ മേല്‍ പല കോണുകളില്‍ നിന്ന് ശക്തമായ സമ്മര്‍ദം ഉയരുന്ന സാഹചര്യത്തിലാണ് പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. ഇതിനോട് കലാവതി പ്രതികരിച്ചിട്ടില്ല.
നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കലാവതി വെള്ളിയാഴ്‌ച ആംബുലന്‍സിലെത്തിയാണ് വാണി മണ്‌ഡലത്തിലേയ്‌ക്ക് പത്രിക സമര്‍പ്പിച്ചത്. ഒക്‌ടോബര്‍ 13നാണ് തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications