കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരത നയമാക്കുന്ന നിലപാടില്‍ നിന്ന്‌ പിന്‍മാറണം

  • By Staff
Google Oneindia Malayalam News

Manmohan Singh
പിറ്റ്‌സ്‌ബര്‍ഗ്‌: പാകിസ്‌താനുമായി നല്ല നിലയിലുള്ള ബന്ധമാണ്‌ ഇന്ത്യ ആഗ്രഹിയ്‌ക്കുന്നതെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. എന്നാല്‍ ഭീകരവാദവുമായി ബന്ധപ്പെട്ട നയങ്ങള്‍ പാക്കിസ്‌ഥാന്‍ മാറ്റിയാലേ ഇത്‌ സാധ്യമാകുവെന്നും മന്‍മോഹന്‍ പറഞ്ഞു.

തടസങ്ങള്‍ മാറി ഇന്ത്യ-പാക്‌ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ഏക മാര്‍ഗം അത്‌ മാത്രമാണ്‌. തീവ്രവാദത്തോടുള്ള സമീപനത്തില്‍ പാക്കിസ്‌ഥാന്‍ മാറ്റം വരുത്തണം. മുബൈ ആക്രമണക്കേസ്‌ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണം. ജി 20 ഉച്ചകോടിയോടനുബന്ധിച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നടന്ന ആക്രമണപരമ്പര ആസൂത്രണം ചെയ്‌തത്‌ പാക്കിസ്‌ഥാനിലാണ്‌. അന്വേഷണത്തിന്റെ തെളിവുകള്‍ ഇന്ത്യ കൈമാറും. പ്രതികള്‍ക്കെതിരെ പാക്കിസ്‌ഥാന്‍ ഉചിതനടപടി സ്വീകരിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ നടപടികളെടുക്കും.

ഭീകരവാദത്തിന്‌ പാക്‌ മണ്ണ്‌ ഉപയോഗിക്കില്ലെന്ന കാര്യത്തില്‍ പാകിസ്ഥാന്‍ ഉറപ്പു പാലിക്കണമെന്ന്‌ മന്‍മോഹന്‍ സിങ്‌ ആവശ്യപ്പെട്ടു. മുംബയ്‌ ആക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ആവശ്യത്തിലേറെ തെളിവുകള്‍ ഇന്ത്യ നല്‍കി കഴിഞ്ഞു. ഇനി നടപടി സ്വീകരിക്കേണ്ടത്‌ പാകിസ്ഥാനാണ്‌. അതാണ്‌ ഇന്ത്യയുടെ ആവശ്യവും.

ഇന്ത്യ- പാക്‌‌ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെങ്കില്‍ മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ക്കെതിരെ പാക്കിസ്‌ഥാന്‍ സ്വീകരിക്കുന്ന നടപടികള്‍ ബോധ്യമാകണമെന്ന ഇന്ത്യയുടെ നിലപാടിനു മാറ്റമുണ്ടാകില്ല.- മന്‍മോഹന്‍ സിങ്‌ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X