Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഫ്‌സെറ്റ്‌ പ്രസ്സ്‌ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Fire
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള പാഠപുസ്‌തകങ്ങള്‍ അച്ചടിയ്‌ക്കുന്ന ഓഫ്‌സെറ്റ്‌ പ്രസ്സ്‌ ‌കത്തിനശിച്ചു. മണ്‍വിള വ്യവസായ എസ്റ്റേറ്റിലെ സോളാര്‍ ഓഫ്‌സെറ്റ്‌ പ്രിന്റിങ്‌ പ്രസ്സാണ്‌ കത്തിനശിച്ചത്‌. കോടികളുടെ ന്‌ഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ തീപിടുത്തമുണ്ടായത്‌.

പാഠപുസ്‌തകങ്ങള്‍ അച്ചടിയ്‌ക്കാന്‍ രണ്ടു വര്‍ഷത്തെ കരാര്‍ ഉണ്ടായിരുന്നതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക്‌ അച്ചടിച്ച്‌ സൂക്ഷിച്ചിരുന്ന സ്റ്റോക്കും കത്തി നശിച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അഗ്നിബാധയ്‌ക്ക്‌ പിന്നിലെന്നാണ്‌ പ്രാഥമിക നിഗമനം.

ഏഴുകോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ്‌ സൂചനയെന്ന്‌ പ്രസ്‌ അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷത്തെ പുസ്‌തകവിതരണം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.

ഒട്ടേറെ സര്‍ക്കാര്‍ വകുപ്പുകളുടെ ഫോമുകളും ഇവിടെ അച്ചടിക്കുന്നുണ്ട്‌. ഇവയും കത്തി നശിച്ചവയില്‍പ്പെടുന്നു. ഇരുപതോളം അഗ്നിശമന സേനാ വാഹനങ്ങളാണ്‌ തീയണയ്‌ക്കാന്‍ എത്തിയിരിക്കുന്നത്‌. പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+