കാര്യവട്ടം ക്യാമ്പസിലെ ഹോസ്‌റ്റല്‍ തകര്‍ന്നു
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റല്‍ കെട്ടിടം ഭാഗികമായി ഇടിഞ്ഞു വീണു. മൂന്ന് നിലക്കെട്ടിടത്തിന്റെ ബാത്ത് റൂമുകളുടെ ഭാഗമാണ് ഇടിഞ്ഞു വീണത്.
ഒരു വിദ്യാര്‍ഥിനിയ്‌ക്ക് പരിക്കേറ്റു. ജേര്‍ണലിസം വിദ്യാര്‍ഥിനിയായ ഉമയ്‌ക്കാണ് പരിക്കേറ്റത്. ഹോസ്റ്റലിന് പുറത്തു നില്‍ക്കുകയായിരുന്നു ഉമ. പരിക്ക് ഗുരുതരമല്ല. പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
പൂജ അവധി പ്രമാണിച്ച് കൂടുതല്‍ വിദ്യാര്‍ഥികളും വീടുകളിലേക്ക് പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവം നടക്കുമ്പോള്‍ ഹോസ്റ്റലില്‍ ഇരുപത്തി നാലോളം വിദ്യാര്‍ത്ഥിനികള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications