കടലോരങ്ങളുടെ സുരക്ഷ കേന്ദ്രം ഏറ്റെടുക്കണം
കൊച്ചി: കടലോരങ്ങളുടെ സുരക്ഷാ ചുമതല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. പൂര്‍ണമായും കഴിയില്ലെങ്കില്‍ അമ്പത് ശതമാനമെങ്കിലും ഏറ്റെടുക്കാന്‍ കേന്ദ്രം തയാറാകണം. തീരദേശ മേഖലയുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല.
കടലോരങ്ങളെ രാജ്യത്തിന്റെ അതിര്‍ത്തിയായി കരുതി കേന്ദ്രസേനയെ സുരക്ഷ ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ ആഭ്യന്തരസുരക്ഷയെക്കുറിച്ച് നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗ്ഗീയ സംഘടനകളും ഇടതുപക്ഷതീവ്രവാദികളും ഉയര്‍ത്തുന്ന ഭീഷണിയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടിയെടുക്കും. കേരളത്തില്‍ പൊതുവേ മെച്ചപ്പെട്ട ക്രമസമാധാനനിലയാണുള്ളത്. എന്നാല്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പൊലീസിനേക്കാള്‍ മികച്ച ആയുധങ്ങള്‍ കുറ്റവാളികളുടെ പക്കലാണുള്ളത്. ജനസംഖ്യയില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ കൊലപാതകം 40 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മറൈന്‍ പോലീസിന് ആധുനിക രീതിയിലുളള പരിശീലനം കേന്ദ്രം നല്‍കണം. മറൈന്‍ പോലീസ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് നിയമം ഒരു വര്‍ഷത്തിനകം പരിഷ്കരിക്കും. ഇതിന്റെ കരട് ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications