വര്‍ക്കല കൊലപാതകം: ഡിജിപി സ്ഥലം സന്ദര്‍ശിച്ചു
തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ പ്രഭാത സവാരിയ്ക്കിറങ്ങിയ ഗൃഹനാഥന് കൊല്ലപ്പെട്ട സ്ഥലം ഡിജിപി ജേക്കബ് പുന്നൂസ് സന്ദര്‍ശിച്ചു. അയിരൂര്‍ അശ്വതിയില്‍ ശിവപ്രസാദ് (64) ആണ് അക്രമികളുടെ വെട്ടേറ്റ് മരിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ കേസില്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. മാവോയിസ്റ്റ് സ്വഭാവമുള്ള ദളിത് സംഘടനയാണ് അക്രമം നടത്തിയതെന്ന് സൂചനകളുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കേസുമായി നേരിട്ട് ബന്ധമുള്ള ഏതാനും പേര് പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
കൊല്ലപ്പെട്ട ശിവപ്രസാദിന്റെ വീടും അദ്ദേഹം ആക്രമിക്കപ്പെട്ട അയിരൂര്‍ തൃമ്പലൂര് ക്ഷേത്രത്തിന് സമീപമുളള സ്ഥലവും ഡിജിപി സന്ദര്‍ശിച്ചു. എഡിജിപി ചന്ദ്രശേഖറും അദ്ദേഹത്തെ അനുഗമിച്ചു. സംഭവത്തിന് ദൃക്സാക്ഷികളായ രണ്ട് പേരെ ഡിജിപി ചോദ്യം ചെയ്തു. അന്നേദിവസം തന്നെ ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളള അശോകന്റെ വീട്ടിലും പോലീസ് സംഘം സന്ദര്‍ശനം നടത്തി.
തുടര്‍ന്ന് ഡിജിപിയുടെ നേതൃത്വത്തില്‍ വര്‍ക്കല ഗസ്റ്റ്ഹൗസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജനങ്ങളുടെ ഭീതിയകറ്റാനുള്ള നടപടികള്‍ സ്വീകരിയ്ക്കുമെന്നും കേസില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. രാത്രി പട്രോളിങ് ശക്തമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയാണ് വര്‍ക്കലയെ പരിഭ്രാന്തിയിലാഴ്ത്തിയ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പുലര്‍ച്ചെ നടക്കാനിറങ്ങിയ ശിവപ്രസാദിനെ ബൈക്കിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതേ സംഘം തന്നെ അല്‍പ്പസമയത്തിനകം അശോകനെയും ആക്രമിച്ചു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications