ഉത്തേജന പാക്കേജുകള്‍ പിന്‍വലിക്കരുത്: സിങ്

വികസ്വര രാജ്യങ്ങളിലെ 90 ദശലക്ഷത്തിലധികം വരുന്ന ജനവിഭാഗത്തെ ദാരിദ്ര്യത്തിലേയ്‌ക്ക് തള്ളിവിടുന്ന സാഹചര്യമാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിലൂടെ ഉണ്ടായത്. സാമ്പത്തിക മാന്ദ്യത്തെ എത്രയും വേഗം മറികടന്ന് സാധാരണ നില കൈവരിക്കുകയാണ് പ്രധാനം. ഇതിനായി, ഉത്തേജന പാക്കേജുകള്‍ ഉടന്‍ പിന്‍വലിക്കാതിരിക്കണം.
ലോകം മാന്ദ്യത്തിന്റെ പിടിയിലായിട്ടും ഇന്ത്യയ്‌ക്ക് മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച നേടാനായെന്നും മന്‍മോഹന്‍ സിങ്‌് പറഞ്ഞു.യ നടപ്പ് സാമ്പത്തിക വര്‍ഷം 6.3 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിയ്‌ക്കുന്നത്. വരള്‍ച്ച കാര്‍ഷിക ഉല്‍പ്പാദനത്തെ കാര്യമായി ബാധിച്ചിട്ടും രാജ്യത്തിന് വലിയ ക്ഷതമേറ്റില്ല.
അടുത്ത വര്‍ഷത്തോടെ സാമ്പത്തിക വളര്‍ച്ചാ തോത് ഏഴ് മുതല്‍ ഏഴര ശതമാനം വരെയാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. വികസ്വര രാജ്യങ്ങള്‍ക്ക് വിപണിയിലെത്താനുള്ള മാര്‍ഗ്ഗം സംരക്ഷണ നടപടികളിലൂടെ തടയരുത്. ഇതിനായി വികസിത രാജ്യങ്ങളുടെ പിന്തുണയാണ് ആവശ്യമെന്നും സിങ് പറഞ്ഞു.












Click it and Unblock the Notifications