Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം: എയര്‍ ഇന്ത്യ 13 സര്‍വീസുകള്‍ റദ്ദാക്കി

AI cancels 13 flights as pilots' agitation enters second day
ദില്ലി: ആനുകൂല്യം വെട്ടിക്കുറക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്‌ കടന്നു. ഒരു വിഭാഗം പൈലറ്റുമാരുടെ സമരം ആദ്യ ദിനം വിമാന സര്‍വീസുകളെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ ഞായറാഴ്‌ച രാവിലെയുള്ള 13 സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ആറ്‌ അന്താരാഷ്ട്ര സര്‍വീസുകളും ഏഴ്‌ ആഭ്യന്തര സര്‍വീസുമാണ്‌ റദ്ദാക്കിയത്‌.

യാത്രക്കാര്‍ കുറവുള്ളതും സമാന്തര സര്‍വീസുകള്‍ അധികമുള്ള റൂട്ടുകളിലെ സര്‍വീസുകളാണ്‌ റദ്ദാക്കിയതെന്ന്‌ എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്‌. സമരത്തെ തുടര്‍ന്ന്‌ പ്രതിദിനം 37,000 യാത്രക്കാരെ കൈകാര്യം ചെയ്‌തിരുന്ന എയര്‍ ഇന്ത്യയുടെ ശേഷി 22,000മായി കുറഞ്ഞിട്ടുണ്ട്‌.

അതിനിടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ പൈലറ്റുമാരുടെ സംഘടനയെ ചര്‍ച്ചയ്‌ക്ക്‌ ക്ഷണിച്ചെങ്കിലും വെട്ടിക്കുറച്ച ആനുകൂല്യം പുന:സ്ഥാപിച്ച ശേഷമേ ചര്‍ച്ചയുള്ളൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്‌ പൈലറ്റുമാര്‍.

കരിപ്പൂരിലേക്കുള്ള സര്‍വീസിനെയും സമരം ബാധിച്ചു. ദുബായ്‌-കോഴിക്കോട്‌ ഐ സി 537 വിമാനസര്‍വീസ്‌ മുടങ്ങി. രാവിലെ ഏഴ്‌ മണിക്ക്‌ കരിപ്പൂരിലെത്തേണ്ടതായിരുന്നു വിമാനം. നിലവില്‍ 400 ഓളം പൈലറ്റുമാരാണ്‌ സമരത്തിലേര്‍പ്പെട്ടിരിയ്‌ക്കുന്നത്‌. കൂടുതല്‍ പൈലറ്റുമാരെ ഉള്‍പ്പെടുത്തി സമരം ശക്തമാക്കാനും നീക്കം നടക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+