Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ തീവ്രവാദം തഴച്ചുവളരുന്നു: ഐബി

ദില്ലി: കേരളം തീവ്രവാദികള്‍ക്ക്‌ ഫലഭൂയിഷ്‌ഠമായ മണ്ണാണെന്ന്‌ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌. വര്‍ഗീയ സ്വഭാവമുള്ള തീവ്രവാദ സംഘടനകള്‍ പിടിമുറുക്കിയത്‌ മൂലം സംസ്ഥാനത്ത്‌ സ്‌ഫോടനാത്മകമായ സാഹചര്യമാണ്‌ നിലവിലുള്ളതെന്നും ഐബി തയാറാക്കിയ റിപ്പോര്‍ട്ട്‌ വിശദീകരിയ്‌ക്കുന്നു.

കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും രാഷ്ട്രീയ സംരക്ഷണവും എല്ലാം തീവ്രവാദികളെ നേരിടുന്നതിന്‌ വിഘാതമാണ്‌. റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച്‌ 'ഗുരുതരം ' എന്ന വാക്കാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌.
രാജ്യത്തെ പ്രധാനനഗരങ്ങളില്‍ തീവ്രവാദി ആക്രമണത്തിന്‌ സാധ്യത വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഹെലികോപ്‌ടര്‍ വഴിയുള്ള ആക്രമണവും ഉണ്ടായേക്കാമെന്നും ഐബി മുന്നറിയിപ്പ്‌ നല്‍കുന്നു.

രാജ്യത്തെ സുരക്ഷാസാഹചര്യത്തെക്കുറിച്ച്‌ രണ്ടാഴ്‌ച മുമ്പ്‌ ഐബി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്‌ ഈ ഞെട്ടിയ്‌ക്കുന്ന വിവരങ്ങളുള്ളത്‌. സര്‍ക്കാറിന്റെ ഉന്നതനേതൃത്വത്തിന്‌ ഈ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ഒരാഴ്‌ച മുമ്പ്‌ ഐബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നേതൃത്വത്തെ ഇക്കാര്യങ്ങള്‍ നേരില്‍ക്കണ്ട്‌ വിശദീകരിച്ചിരുന്നു.

കേരളത്തിലെ കാര്യങ്ങള്‍ നിയന്ത്രണാതീതമായിക്കഴിഞ്ഞുവെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാക്കളെ തീവ്രവാദസംഘടനകളിലേക്ക്‌ ആശയപരമായി സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമാണ്‌ കേരളത്തില്‍ നിലവിലുള്ളത്‌.

ഗള്‍ഫ്‌ മേഖലയുമായി കേരളത്തിനുള്ള അടുത്ത ബന്ധം മറയാക്കിയാണ്‌ കേരളത്തില്‍ പാകിസ്‌താന്‍ ചാരസംഘടനയായ ഐഎസ്‌ഐ തങ്ങളുടെ രഹസ്യ സെല്ലുകള്‍ രൂപവത്‌കരിച്ചിരിക്കുന്നത്‌. ആശയപ്രചാരണം വഴി വിവിധ പേരുകളിലുള്ള മതതീവ്രവാദി സംഘടനകളിലേക്ക്‌ റിക്രൂട്ട്‌ ചെയ്യുന്നവരെ കേരളത്തില്‍നിന്ന്‌ ദുബായിലേക്ക്‌ അയയ്‌ക്കുകയാണ്‌ പതിവ്‌.സിമി ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകള്‍ക്ക്‌ സംസ്ഥാനത്തു നിന്ന്‌ അപകടകരമായ രീതിയില്‍ പിന്തുണ ലഭിയ്‌ക്കുന്നുണ്ട്‌.

കേരളത്തില്‍ നിന്ന്‌ ദുബായ്‌ വഴിയാണ്‌ യുവാക്കളെ പാകിസ്ഥാനിലേക്ക്‌ അയക്കുന്നത്‌. ദുബായില്‍നിന്ന്‌ ഐഎസ്‌ഐ സ്‌പോണ്‍സര്‍ ചെയ്യുന്ന വിവിധ പരിശീലന കേന്ദ്രങ്ങളില്‍ എത്തുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന്‌ മാനസികമായി തയാറാകുന്ന ഇവരെ നേപ്പാള്‍, ബംഗ്ലാദേശ്‌, കശ്‌മീര്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക്‌ അയയ്‌ക്കുകയാണ്‌ പതിവ്‌. കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളി യുവാക്കളെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ്‌ ഈ സുപ്രധാനവിവരങ്ങള്‍ ലഭിച്ചതെന്നും ഐബി സൂചിപ്പിക്കുന്നു. കേരളതീരത്ത്‌ കണ്ടെയ്‌നര്‍ വഴി വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കുന്നുണ്ടെന്നും ഐബി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+