ട്വിറ്ററില്‍ തുടരും; എഴുത്തില്‍ മാറ്റം വരുത്തും

വിശാല സമൂഹവുമായി സംവാദങ്ങള്‍ക്ക് അവസരമൊരുക്കുന്ന ട്വിറ്ററില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായെങ്കിലും അതിന്റെ പേരില്‍ ട്വിറ്റീങ് ഒഴിവാക്കാന്‍ ഉദ്ദേശിയ്‌ക്കുന്നില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ആശയ വിനിമയത്തിനുള്ള നൂതന വിദ്യയാണ് ട്വീറ്റര്‍. ഒബാമയും ഹിലാരി ക്ലിന്റണും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെല്‍വിന്‍ റഡ്ഡുമൊക്കെ ട്വിറ്ററിലെ സജീവ സാന്നിധ്യമാണ്.
ഇതില്‍ സ്വയം സെന്‍സര്‍ഷിപ്പിന് താന്‍ തയാറല്ല, പക്ഷേ ട്വിറ്ററിലെ എഴുത്തില്‍ ചില മാറ്റങ്ങള്‍ വരുത്തും. അഭിപ്രായങ്ങളില്‍ മിതത്വം പാലിയ്‌ക്കുമെന്നും ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ വ്യക്തമാക്കി.












Click it and Unblock the Notifications