ചെങ്ങറ സമരം തീര്‍ക്കാന്‍ ഒത്തുതീര്‍പ്പ്
കോഴിക്കോട്: ചെങ്ങറയില്‍ മൂന്ന് വര്‍ഷമായി തുടരുന്ന ഭൂസമരം പരിഹരിയ്‌ക്കാനുള്ള ഫോര്‍മുല തയ്യാറായതായി മന്ത്രി എകെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രശ്‌നപരിഹാര പാക്കേജിനാണ് രൂപം നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിയ്‌ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല മുഖ്യമന്ത്രി പ്രഖ്യാപിക്കും. എന്നാല്‍ പാക്കേജിനെപ്പറ്റി എന്തെങ്കിലും സൂചനകള്‍ നല്‍കാന്‍ മന്ത്രി തയാറായില്ല. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം.
പുതിയ ഒത്തുതീര്‍പ്പ് ഫോര്‍മുലയെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സാധുജന വിമോചന സമിതി നേതാവ് ളാഹ ഗോപാലന്‍ പറഞ്ഞു. ന്യായമായ ഒരു ഒത്തുതീര്‍പ്പല്ല മുന്നോട്ട് വെയ്‌ക്കുന്നതെങ്കില്‍ സമരം തുടരുമെന്നും ളാഹ ഗോപാലന്‍ വ്യക്‌തമാക്കി.












Click it and Unblock the Notifications