കേരളത്തിലെ സ്ഥിതി ഭയാനകം: ഉമ്മന്‍ ചാണ്ടി
കൊച്ചി: കേരളത്തില്‍ നിലനില്‍ക്കുന്നത് ഭയാനകമായ സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. നിയമവാഴ്‌ച പാടേ തകര്‍ന്നിരിക്കുന്നു. പോലീസിനോടുള്ള വിരോധം തീര്‍ക്കാന്‍ നിരപരാധികളെ പോലും കൊന്നൊടുക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഈ സ്ഥിതിയിലും ക്രമസമാധാന നില ഭദ്രമാണെന്ന് അവകാശപ്പെടാന്‍ ആഭ്യന്തര മന്ത്രിക്ക് മാത്രമേ കഴിയൂവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
.സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെക്കുറിച്ച് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍റെ വാക്കുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ വികാരം പങ്കുവെയ്‌ക്കുന്ന ഒട്ടേറെ പേര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് ഹബ്ബായി കേരളം മാറിക്കഴിഞ്ഞു. എന്നിട്ടും ഫലപ്രദമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.












Click it and Unblock the Notifications