ക്രമസമാധാനനില തൃപ്‌തികരമല്ല: മുല്ലപ്പള്ളി

ക്രമസമാധാനം ഭദ്രമല്ല എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ കാര്യങ്ങള്‍ എല്ലാം ഭംഗിയായി പോകുന്നുവെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. സംസ്ഥാനത്തെ യഥാര്‍ത്ഥ സ്ഥിതിഗതികളാണ് ഇത് വെളിവാക്കുന്നത്. സമീപകാലം വരെ മാതൃകാ നഗരമായി അറിയപ്പെട്ടിരുന്ന തിരുവനന്തപുരം ഇപ്പോള്‍ ഒരു കൂട്ടം ഗുണ്ടകളാണ് ഭരിക്കുന്നത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് യാതൊരുവിധ ഭീഷണിയുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications