വര്‍ക്കല കൊലപാതകം: 2 പേര്‍ അറസ്റ്റില്‍

എന്ന സംഘടനയുടെ നേതാക്കളാണിവര്‍. ശനിയാഴ്‌ച രാത്രിയോടെ ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്‌തുവരുകയാണ്.
ഡിഎച്ച്‌ആര്‍എമ്മിന്റെ നേതാവ് ശെല്‍വരാജിന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ വടക്കന്‍ പറവൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഞായറാഴ്‌ച ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ബുധനാഴ്‌ചയാണ് പുലര്‍ച്ചെ നടക്കാനിറങ്ങിയ അയിരൂര്‍ അശ്വതി ഭവനില്‍ ശിവപ്രസാദിനെ(60) ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. കൊലയ്‌ക്ക് ശേഷം അയിരൂരിന് സമീപം മാവിളക്കുന്നില്‍ ഒരു ചായക്കടക്കാരനെയും അക്രമിസംഘം വെട്ടിവീഴ്‌ത്തിയിരുന്നു. ശനിയാഴ്‌ച സംഭവസ്ഥലം സന്ദര്‍ശിച്ച ഡിജിപി ജേക്കബ് പുന്നൂസ് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ചന്വേഷിയ്‌ക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications