ഐഎസ്‌ഐ താലിബാനെ പിന്തുണക്കുന്നു
ലണ്ടന്‍: താലിബാനുമായുള്ള യുദ്ധം പാകിസ്‌താന്‍ തുടരുമ്പോഴും പാക് ചാരസംഘടനായ ഐഎസ്‌ഐയിലെ ഒരു വിഭാഗം താലിബാനെ പിന്തുണയ്‌ക്കുകയും അവരുടെ മേധാവി മുല്ല ഒമറിനെ ക്വറ്റ നഗരത്തില്‍ സംരക്ഷിയ്‌ക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മേഖലയിലേക്ക് അമേരിക്ക കൂടുതല്‍ സേനയെ നിയോഗിച്ചതായി ദി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.
മുല്ല ഒമറിനും മറ്റ് താലിബാന്‍ നേതാക്കള്‍ക്കുമെതിരെ ക്വറ്റയില്‍ വ്യോമാക്രമണം നടത്തുമെന്ന് യുഎസ് ഭീഷണി മുഴക്കിയിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിലേക്ക് ഇനിയും കൂടുതല്‍ സൈന്യത്തെ അയക്കണമെന്ന ആവശ്യത്തില്‍ രാജ്യത്ത് കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് പാകിസ്ഥാനില്‍ കൂടുതല്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നത്.
അഫ്‌ഗാനിസ്ഥാനിലെ സൈനികബലം കുറയ്‌ക്കണമെന്നും പാകിസ്ഥാനിലെ അല്‍ക്വയ്‌ദയേയും താലിബാനേയും തകര്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുഎസ് വൈസ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഫ്‌ഗാനിലേക്ക് കൂടുതല്‍ സേനയെ അയക്കുന്ന കാര്യത്തില്‍ ജനതാത്‌പര്യം കണക്കിലെടുക്കുമെന്ന് പ്രസിഡന്റ് ഒബാമയും വ്യക്തമാക്കിയിരുന്നു.
അതിനിടെ താലിബാന്‍ നേതൃത്വം കറാച്ചിയിലേക്ക് നീങ്ങുന്നതിന് ശ്രമങ്ങള്‍ തുടങ്ങിയതായി യുഎസ് രഹസ്യന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് ലഭിച്ചതായി പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. ക്വറ്റ വിടുന്നതിന് മുമ്പ് ഇവരെ പിടികൂടുകയോ വധിയ്‌ക്കുകയോ ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ് കൂടുതല്‍ സൈന്യത്തെ അയക്കുന്നത്.












Click it and Unblock the Notifications