കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സയീദിനെതിരെ നിയമസാധുതയുള്ള തെളിവ്‌ വേണം

  • By Staff
Google Oneindia Malayalam News

 Hafiz Saeed, JuD chief accused of masterminding 26/11 attacks.
ന്യൂയോര്‍ക്ക്‌: ജമാ അത്ത്‌ ഉദ്‌ ദാവ തലവന്‍ ഹാഫിസ്‌ മുഹമ്മദ്‌ സയീദിനെതിരെ നിയമസാധുതയുള്ള തെളിവുകള്‍ ഇല്ലാതെ കേസെടുക്കില്ലെന്ന്‌ പാകിസ്‌താന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ്‌ ഖുറേഷി. മുംബൈ ആക്രമണത്തിന്റെ ആസൂത്രകനെന്ന്‌ ഇന്ത്യ കരുതുന്ന സയീദിനെ വ്യക്തമായ കേസൊന്നുമില്ലാതെ കോടതിയിലെത്തിയ്‌ക്കേണ്ട ആവശ്യം പാകിസ്‌താനില്ലെന്നും ഖുറേഷി വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌എം കൃഷ്‌ണയുമായി നടത്താനിരിയ്‌ക്കുന്ന കൂടിക്കാഴ്‌ചയ്‌ക്ക്‌ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ്‌ പ്രകോപനം സൃഷ്ടിച്ചേക്കാവുന്ന പ്രസ്‌താവന ഖുറേഷി നടത്തിയിരിക്കുന്നത്‌.

നിയമപരമായി നിലനില്‍പ്പുള്ള തെളിവുകള്‍ ഉണ്ടെങ്കില്‍ സയീദിനെതിരെ നടപടിയെടുക്കാന്‍ പാകിസ്‌താന്‌ മടിയില്ല. വ്യക്തമായ തെളിവുകളില്ലാതെ കേസെടുത്താല്‍ കോടതി സയീദിനെ മോചിപ്പിയ്‌ക്കുമെന്നും അപ്പോള്‍ അതിനെ നിങ്ങള്‍ 'രഹസ്യധാരണ, നാടകം' എന്നൊക്കെ വിശേഷിപ്പിക്കുമെന്നും ഖുറേഷി പറഞ്ഞു. തീവ്രവാദികളുമായി യാതൊരു വിധത്തിലുള്ള രഹസ്യ ധാരണയും ഇല്ലെന്ന്‌ ഒരു വാര്‍ത്താ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സയീദിനെതിരെ കേസ്‌ എടുത്തിട്ടുണ്ടെങ്കിലും കരുതല്‍ തടങ്കല്‍ പോലുള്ള നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന്‌ ഒരു ചോദ്യത്തിന്‌ മറുപടിയായി ഖുറേഷി പറഞ്ഞു. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയാണ്‌ പാകിസ്ഥാനിലുള്ളത്‌. അതിന്‌ ദൈവത്തോട്‌ നന്ദിയുണ്ട്‌. സര്‍ക്കാര്‍ നയത്തിനെതിരെ ആര്‌ പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ മൃദുസമീപനം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സയീദ്‌ വീട്ടുതടങ്കലിലാണെന്ന്‌ സര്‍ക്കാരിന്‍റെ ഒരു വിഭാഗവും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നടക്കാനിരിയ്‌ക്കുന്ന ഇന്ത്യ-പാക്‌ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ചയില്‍ കാര്യമായ പുരോഗതി ഒന്നും പ്രതീക്ഷിയ്‌ക്കേണ്ടെന്നാണ്‌ ഖുറേഷിയുടെ പ്രസ്‌താവന നല്‍കുന്ന സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X