പൈലറ്റുമാരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ സമതി

സമരത്തെ തുടര്‍ന്ന് ദില്ലിയില്‍ നിന്നുള്ള 12 ആഭ്യന്തര സര്‍വീസുകള്‍ തിങ്കളാഴ്‌ച റദ്ദാക്കിയിരുന്നു. ബാങ്കോക്ക്, കാബൂള്‍ എന്നിവിടങ്ങളിലേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. പൈലറ്റുമാരുടെ കുറവ് മൂലം 33 സര്‍വീസുകള്‍ ഞായറാഴ്‌ച റദ്ദാക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൈലറ്റുമാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ശനിയാഴ്‌ച മുതല്‍ നാനൂറോളം പൈലറ്റുമാര്‍ സമരം ആരംഭിച്ചത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചെങ്കിലും വെട്ടിക്കുറച്ച ആനുകൂല്യം പുനസ്ഥാപിച്ച ശേഷമെ ചര്‍ച്ചയുള്ളു എന്ന നിലപാടിലാണ് പൈലറ്റുമാര്‍.












Click it and Unblock the Notifications