ലാവലിന്‍ വൈദ്യശാസ്ത്രപരമായി നേരിടുന്നു
കോഴിക്കോട്: പിണറായി വിജയന്‍ സിപിഎമ്മിന്റെ മാത്രം സെക്രട്ടറിയാണെന്ന് എംപി വീരേന്ദ്രകുമാര്‍. മറ്റു പാര്‍ട്ടികളില്‍ അദ്ദേഹം അധിനിവേശം നടത്തേണ്ട ആവശ്യമില്ലെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.
ലാവലിന്‍ കേസ് രാഷ്‌ട്രീയപരമായും നിയമ പരമായും കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിപിഎം പോളിറ്റ് ബ്യൂറോ, കേസ് വൈദ്യശാസ്‌ത്ര പരമായും കൂടി നേരിടുമെന്ന് തിരുത്തണമെന്ന് വീരേന്ദ്രകുമാര്‍ പരിഹസിച്ചു. ലാവലിന്‍ കേസ് പരിഗണിച്ച വേളയില്‍ പിണറായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ പരാമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു വീരേന്ദ്രകുമാര്‍.
ലാവലിന്‍ കേസില്‍ നിന്ന് മാധ്യമ ശ്രദ്ധ തിരിയ്‌ക്കാന്‍ പിണറായിയും സിപിഎമ്മും ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണ്. എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നതയില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്റെ പ്രസ്‌താവന കാര്യമായെടുക്കുന്നില്ല. സെബാസ്റ്റ്യന്‍ പോളിനെ ജനതാദളിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വീരേന്ദ്ര കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications