Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ക്കല പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഗൃഹനാഥനെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളില്‍ മൂന്നു പേരെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. വര്‍ക്കല സ്വദേശി കെ ദാസ്‌, കൊല്ലം ചിതറ സ്വദേശി അശോകന്‍ എന്നിവരെയാണ്‌ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി റിമാന്‍ഡ്‌ ചെയ്‌തത്‌. ദളിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റ്‌(ഡി.എച്ച്‌.ആര്‍.എം) എന്ന സംഘടനയുടെ നേതാക്കളാണിവര്‍. അറസ്റ്റിലായവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ്‌ തയാറായിട്ടില്ല.

കൊലക്കേസിലെ പ്രതികളെന്ന്‌ സംശയിക്കുന്നവരെ ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത ആലപ്പുഴ വെണ്മണി സ്വദേശികളായ മൂന്നു പേരെ കൂടി ഞായറാഴ്‌ച പിടികൂടിയിരുന്നു.

കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ പുലര്‍ച്ചെ നടക്കാനിറങ്ങിയ അയിരൂര്‍ അശ്വതി ഭവനില്‍ ശിവപ്രസാദിനെ(60) ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്‌. കൊലയ്‌ക്ക്‌ ശേഷം അയിരൂരിന്‌ സമീപം മാവിളക്കുന്നില്‍ ഒരു ചായക്കടക്കാരനെയും അക്രമിസംഘം വെട്ടിവീഴ്‌ത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+