Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലപീഡ: പോളാന്‍സ്‌കി അറസ്‌റ്റില്‍

Director Polanski Arrested On 1978 Warrant
സൂറിച്ച്‌: ഓസ്‌കാര്‍ പുരസ്‌ക്കാര ജേതാവായ പോളിഷ്‌ സംവിധായകന്‍ റോമന്‍ പോളാന്‍സ്‌കി(76)യെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റു ചെയ്‌തു. മുപ്പത്തിയൊന്ന്‌ വര്‍ഷം മുമ്പ്‌ 13കാരിയായ ബാലികയെ പീഡിപ്പിച്ചെന്ന കേസിലാണ്‌ പോളാന്‍സ്‌കിയെ അറസ്‌റ്റു ചെയ്‌തത്‌.

സൂറിച്ച്‌ ഫിലിം ഫെസ്‌റ്റിവലില്‍ അവാര്‍ഡ്‌ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ്‌ പൊലീസ്‌ അദ്ദേഹത്തെ അറസ്‌റ്റു ചെയ്‌തതെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. സൂറിച്ച്‌ വിമാനത്താവളത്തില്‍ വെച്ച്‌ സ്വിസ്‌ പൊലീസാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

1978ല്‍ അമേരിക്കയില്‍ വച്ചാണ്‌ പൊളാന്‍സ്‌കി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്‌. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന്‌ പൊളാന്‍സ്‌കിയെ അറസ്‌റ്റു ചെയ്‌തെങ്കിലും, വിചാരണ പൂര്‍ത്തിയാകുംമുമ്പ്‌ അദ്ദേഹം ഫ്രാന്‍സിലേക്ക്‌ കുടിയേറി. പിന്നീട്‌ ഫ്രഞ്ച്‌ പൗരത്വം സ്വീകരിച്ച പൊളാന്‍സ്‌കി കുറ്റവാളികളെ കൈമാറുന്നത്‌ സംബന്ധിച്ച്‌ ഫ്രാന്‍സും അമേരിക്കയും തമ്മിലുള്ള നിയമത്തിന്റെ നൂലാമാലകളുടെ സംരക്ഷണയില്‍ കഴിഞ്ഞു വരികയായിരുന്നു.

പോളാന്‍സ്‌കിയെ അമേരിക്കക്ക്‌ കൈമാറാനുള്ള സ്വിസ്‌ അധികൃതരുടെ നീക്കം തടയുമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പോളാന്‍സ്‌കിയെ അറസ്‌റ്റു ചെയ്‌തതില്‍ ഫ്രാന്‍സിലും അദ്ദേഹത്തിന്റെ ജന്മദേശമായ പോളണ്ടിലും വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. റോസ്‌മേരീസ്‌ ബേബി, ചൈനാടൗണ്‍ എന്നിവ പൊളാന്‍സ്‌കിയുടെ പ്രധാന സിനിമകളാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+