Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ച പരാജയം;എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തുന്നു

Air India
ദില്ലി: പൈലറ്റുമാരുടെ സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച പൊളിഞ്ഞതോടെ എയര്‍ ഇന്ത്യ ടിക്കറ്റ്‌ ബുക്കിങ്‌ നിര്‍ത്തിവെച്ചു. വിമാനസര്‍വീസുകള്‍ രണ്ടാഴ്‌ചത്തേക്ക്‌ നിര്‍ത്തിവെയ്‌ക്കുന്ന കാര്യവും മാനേജ്‌മെന്റ്‌ പരിഗണിയ്‌ക്കുന്നുണ്ട്‌. തിങ്കളാഴ്‌ച വൈകിട്ട്‌ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ്‌ പൈലറ്റുമാര്‍ സമരം ശക്തമാക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. പ്രശ്‌നം പരിഹരിയ്‌ക്കുന്നതില്‍ എയര്‍ ഇന്ത്യ്‌ മാനേജ്‌മെന്റ്‌ പരാജയപ്പെട്ടെന്നും സമരത്തില്‍ രാജ്യത്തെ മുഴുവന്‍ പൈലറ്റുമാരും പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷിയ്‌ക്കുന്നതെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

മൂന്നു മാസത്തെ ശംബള കുടിശ്ശിക, ശംബളക്കയറ്റം, പ്രശ്‌നപരിഹാരത്തിന്‌ നിഷ്‌പക്ഷരുടെ ഇടപെടല്‍ അനുവദിയ്‌ക്കുക എന്നിങ്ങനെ പൈലറ്റുമാര്‍ ഉന്നയിച്ച്‌ മൂന്ന പ്രധാന ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ മാനേജ്‌മെന്റ്‌ തയാറായില്ലെന്ന്‌ സമരക്കാര്‍ ആരോപിച്ചു. ആനുകൂല്യങ്ങള്‍ വെചട്ടിക്കുറച്ചതിനെ തുടര്‍ന്ന്‌ നാല്‌ ദിവസം മുമ്പാണ്‌ പൈലറ്റുമാര്‍ സമരം ആരംഭിച്ചത്‌. പൈലറ്റുമാരുടെ പിഎല്‍ഐ അമ്പത്‌ ശതമാനം റദ്ദാക്കാന്‍ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ മാനേജ്‌മെന്റ്‌ തീരുമാനമെടുത്തത്‌.

അതിനിടെ സമരം നേരിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌‌. വിവിധ എയര്‍ലൈന്‍സുകളുടെ പ്രതിനിധികളുമായി വ്യോമയാനമന്ത്രാലയം ചൊവ്വാഴ്‌ച ചര്‍ച്ച നടത്തും. രാവിലെ 11 മണിയോടെയാണ്‌ ചര്‍ച്ച നടത്തുക. യാത്രക്കാരെ പകരം വിമാനത്തില്‍ കയറ്റി അയയ്‌ക്കുന്നതിനുള്ള സാധ്യതകളും സമരത്തില്‍ പങ്കെടുക്കുന്ന പൈലറ്റുമാരുടെ എണ്ണം കണക്കാക്കി പകരം സര്‍വ്വീസുകള്‍ ക്രമീകരിയ്‌ക്കുന്നതുമാണ്‌ പ്രധാനമായും ചര്‍ച്ച ചെയ്യുകയെന്നറിയുന്നു. പൈലറ്റുമാര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ ഒട്ടേറെ സര്‍വ്വീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദു ചെയ്‌തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+