ക്വത്റോചിക്ക് ക്ലീന്‍ചിറ്റ് : തീരുമാനം അറിയിച്ചു

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലാവധി അവസാനിയ്ക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ക്വത്റോച്ചിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്വത്റോചിയെ ഇപ്പോഴും നോട്ടീസില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് സിബിഐ കഴിഞ്ഞ ഒക്ടോബറില്‍ ഇന്റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇറ്റലിയിലെ ആയുധ ഇടനിലക്കാരനായ ക്വത്‌റോച്ചിയ്‌ക്ക് ബോഫോഴ്‌സ് ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിലൂടെ വന്‍തുക ലഭിച്ചുവെന്നാണ് കേസ്. സ്വീഡനിലെ ആയുധ നിര്‍മ്മാണ കമ്പനിയായ ബോഫോഴ്‌സ് എബിയില്‍നിന്ന് 1986ല്‍ ഇന്ത്യന്‍ സൈന്യം ആയുധം വാങ്ങിയതിനെ തുടര്‍ന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആരോപണ വിധേയനായ 1437 കോടിയുടെ ബോഫോഴ്സ് തോക്കിടപാടില്‍ വന്‍തോതില്‍ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. രാജീവിന്റെ വിധവയും ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയയ്ക്ക് ക്വത്റോചിയുമായി ബന്ധമുണ്ടെന്ന് വ്യാപകമായ ആരോപണം ഇടപാട് വിവാദമായതിനെ തുടര്‍ന്ന് ഉയര്‍ന്നിരുന്നു. ഇരുവരുടെയും ജന്മനാട് ഇറ്റലിയാണെന്നതും ആരോപണങ്ങളുടെ ശക്തി വര്‍ദ്ധിപ്പിച്ചു.












Click it and Unblock the Notifications