ആണവ നിര്‍വ്യാപനം പരാജയം : മന്‍മോഹന്‍

സമഗ്രവും വിവേചനരഹിതവുമായ ആണവനിര്‍വ്യാപനമാണ് ആവശ്യം. ആഗോളതലത്തില്‍ ആണവനിര്‍വ്യാപനം സാധ്യമാകണമെങ്കില്‍ അണ്വായുധങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കേണ്ടി വരും. ഇന്ത്യ ആണവപരീക്ഷണത്തിന് ഏകപക്ഷീയമായി പ്രഖ്യാപിച്ച മൊറട്ടോറിയം തുടരും. മനുഷ്യനെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ആയുധങ്ങള്‍ വ്യാപിക്കുന്നത് തടയാനുള്ള ശ്രമം രാജ്യം പ്രതിബദ്ധതയോടെ മുന്നോട്ടുകൊണ്ടു പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആണവ നിര്‍വ്യാപന പദ്ധതിയില്‍ എല്ലാ രാജ്യങ്ങളെയും ഉള്‍പ്പെടുത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്തുന്നതു ലക്ഷ്യമിട്ട് അമേരിക്കയുടെ പിന്തുണയോടെ യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.












Click it and Unblock the Notifications