പൊതുസ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ വേണ്ട
ദില്ലി: പൊതുസ്ഥലങ്ങളില്‍ അനധികൃതമായി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് തടഞ്ഞുകൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ പൊളിച്ചു കളയാന്‍ ഉത്തരവിട്ട ഗുജറാത്ത് മുനിസിപ്പല്‍ കോര്പ്പറേഷന് നടപടി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് സുപ്രീം കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്ക്, ഗുരുദ്വാര തുടങ്ങി എല്ലാ സമുദായങ്ങളുടേയും ആരാധാനലയങ്ങളും പൊതുസ്ഥലങ്ങളില്‍ നിര്‍മ്മിയ്ക്കാന്‍ പാടില്ലെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഇടക്കാല ഉത്തരവ് ബാധകമായിരിക്കും.
പൊതു സ്ഥലങ്ങളില്‍ പുതുതായി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കില്ലെന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അഭിപ്രായ ഐക്യത്തിലെത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമണ്യം സുപ്രീംകോടതിയെ അറിയിച്ചു. പൊതു സ്ഥലങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആരാധനാലയങ്ങള്‍ സംബന്ധിച്ച് അതതു സംസ്ഥാങ്ങള്‍ക്ക് പൊതു നിലപാട് പരിഗണിച്ച് തീരുമാനം എടുക്കാവുന്നതാണെന്നും കോടതി അറിയിച്ചു.
പൊതു സ്ഥലങ്ങള്‍ കയ്യേറി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ ജൂലൈ 31ന് സുപ്രീംകോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ ദാര്വീര് ഭണ്ഡാരിയും മുകുന്ദകം ശര്‍മയും അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications