ഷോപ്പിയാന്‍: പെണ്‍കുട്ടികളില്‍ ഒരാള്‍ കന്യക
ജമ്മു കശ്മീര്‍: കശ്മീര്‍ താഴ് വരയെ ഇളക്കിമറിച്ച ഷോപ്പിയാന്‍ കേസില്‍ പുതിയ വഴിത്തിരിവ്, ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്ന് സംശയിച്ച രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ കന്യകയാണെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട നീലോഫറി(22)ന്റെയും ഭര്‍തൃസഹോദരി ആസിയ(17)യുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച പുറത്തെടുത്ത് പരിശോധിച്ചിരുന്നു. ദില്ലി ഓള് ഇന്ത്യ മെഡിക്കല്‍ ഇന്‍സിസ്റ്റിറ്റിയൂട്ടിലെ വിദഗ്ധരാണ് മൃതദേഹങ്ങളില്‍ വിദഗ്ധ പരിശോധന നടത്തിയത്. എഐഐഎംഎസിലെ ഫോറന്‍സിക് വിദഗ്ധര്‍ തന്നെയാണ് കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടി കന്യകയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ട ആസിയാ ജാന്‍(17) ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട് ഏകദേശം നാലുമാസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴു മണി മുതല്‍ തുടര്‍ച്ചയായി ഒമ്പത് മണിക്കൂര്‍ നീണ്ടു നിന്ന പരിശോധനയ്ക്കൊടുവിലാണ് ആസിയാ ജാന്‍ കന്യകയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നീലോഫറിന്റെയും ആസിയയുടെയും വീട്ടുകാരുടെയും സമ്മതത്തോടെയാണ് ശരീരാവശിഷ്ടങ്ങള്‍ സിബിഐ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത്.
പുതിയ കണ്ടെത്തല്‍ ഷോപ്പിയാന്‍ കേസിനെ കൂടുതല്‍ ദുരൂഹതകളിലേക്ക് വലിച്ചിഴച്ചിരിയ്ക്കുകയാണ്. സ്ത്രീകള്‍ ഇരുവരും ബലാത്സംഗത്തിനിരയായി എ്ന് സൂചിപ്പിയ്ക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് വിരുദ്ധമാണ് പുതിയ വെളിപ്പെടുത്തല്‍.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications