കര്‍ണാടകയില്‍ ഡോക്ടര്‍മാര്‍ കൂട്ടരാജിയിലേക്ക്

തീരുമാനമറിയിക്കാന്‍ ഒക്ടോബര്‍ 14 വരെ ഡോക്ടര്‍മാരുടെ സംഘടന സമയം അനുവദിച്ചിട്ടുണ്ട്. ശമ്പള വര്‍ധനവിനൊപ്പം ഒഴിഞ്ഞുകിടക്കുന്ന 2000 പോസ്റ്റുകള്‍ നികത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ഈയാവശ്യം പരിഗണിയ്‌ക്കാത്ത പക്ഷം ഒക്ടോബര്‍ 15 മുതല്‍ ജോലിയ്‌ക്ക് വരില്ലെന്ന് മെഡിയ്‌ക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്‌എന്‍ രവീന്ദ്ര വ്യക്തമാക്കി.
ശമ്പളം 18500 രൂപയില്‍ നിന്ന് 35000 രൂപയാക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. സമരം മൂലം സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം സ്‌തംഭിച്ചിരിയ്‌ക്കുകയാണ്.












Click it and Unblock the Notifications