ഇടമലയാര്‍: ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കില്ല

കേസില്‍ ആവശ്യമായ മുഴുവന്‍ രേഖകളും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ വാദം കേള്‍ക്കുന്ന ബഞ്ചില്‍ താന്‍ ഉണ്ടാവില്ലെന്ന് ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്‍ അറിയിച്ചു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് പി സദാശിവവും അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിയ്‌ക്കേണ്ടിയിരുന്നത്.
ഇടമലയാര്‍ കേസ് അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് വിഎസ് സ്വന്തം പേരില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്. സര്‍ക്കാരിന് കോടികള്‍ നഷ്ടം വരുത്തിയ അഴിമതി കേസിന്റെ വിധി വൈകുന്നത് നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.












Click it and Unblock the Notifications