6 വയസ്സുകാരിയെ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചു
മടിക്കേരി: ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്‌തു.ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തന്റെ മകളെ സ്‌കൂളിലെ മൂത്രപ്പുരയില്‍ വെച്ച് ബലാത്സംഗം ചെയ്‌തുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്‌തത്.
കര്‍ണാടകയിലെ മടിക്കേരിയില്‍ സപോല്ലു ഗ്രാമത്തിലെ സ്‌കൂളിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ദസറയ്‌ക്കായി സ്‌കൂളടച്ച സെപ്‌റ്റംബര്‍ 18നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നു. ഒമ്പതാം ക്ലാസുകാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ സ്‌കൂളിലെ മൂത്രപ്പുരയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു. കുട്ടി നിലവിളിച്ചപ്പോള്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
പിന്നീട് വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂളധികൃതരെ സമീപിച്ചെങ്കിലും നടപടിയെടുക്കാന്‍ അവര്‍ തയാറായില്ല. പ്രതികളിലൊരാള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകനായതിനാലാണ് നടപടിയെടുക്കാന്‍ സ്‌കൂളധികൃതര്‍ വിസമ്മതിച്ചതെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ഹോമിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications