കോച്ച് ഫാക്ടറി: സര്‍വകക്ഷി യോഗം ചേരുന്നു
പാലക്കാട്: നിര്‍ദ്ദിഷ്ട കഞ്ചിക്കോട് കോച്ച് ഫാക്‌ടറിയ്‌ക്ക് വേണ്ടിയുള്ള സ്‌ഥലമെടുപ്പ് സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷിയോഗം ചേരും. പാലക്കാട് കലക്‌ട്രേറ്റില്‍ വൈകിട്ട് മൂന്നിനാണ് യോഗം.
സ്‌ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികള്‍ ശക്‌തമായ പ്രതിഷേധവുമായി രംഗത്തുള്ള സാഹചര്യത്തില്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളായിരിക്കും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. മന്ത്രിമാരായ എകെബാലന്‍, കെപി രാജേന്ദ്രന്‍, എംവിജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിയ്‌ക്കും.
സ്‌ഥലമെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് നേരത്തെ സംസ്‌ഥാന സര്‍ക്കാരിനോട് ആവശ്യപെട്ടിരുന്നു. കോച്ച് ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications