മനുഷ്യചങ്ങല മുഖം രക്ഷിക്കാന്‍: ഉമ്മന്‍ ചാണ്ടി

മുഖം നഷ്‌ടപ്പെട്ട പാര്‍ട്ടിയെ രക്ഷിയ്‌ക്കാനാണ് സിപിഎം മനുഷ്യചങ്ങല സംഘടിപ്പിക്കുന്നത്. ആസിയാന്‍ കരാറിനെ എല്‍ഡിഎഫ് നേതാക്കള്‍ ഒരുമിച്ച് നിന്ന് എതിര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ളത് രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ്. കരാറിനെതിരെയുള്ള സിപിഎമ്മിന്റെ നിലപാട് ജനങ്ങള്‍ തള്ളിക്കളയും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വര്‍ക്കല കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് പൊലീസ് കണ്ടെത്തിയ ഡിഎച്ച്‌ആര്‍എമ്മുമായി യുഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications