ലോഫ്‌ളോര്‍ ബസുകള്‍ ഒക്ടോബറില്‍
തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്രു നഗര വികസന പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ലോഫ്‌ളോര്‍ ബസുകള്‍ ഒക്‌ടോബര്‍ മാസം മുതല്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു.
ആരംഭത്തില്‍ കെഎസ്‌ആര്‍ടിസിക്കായിരിക്കും ലോഫ്‌ളോര്‍ ബസുകളുടെ ചുമതല. തുടര്‍ നടത്തിപ്പ് സംബന്ധിച്ച് നവംബര്‍ ഒന്നിന് ചര്‍ച്ച ചെയ്‌ത് തീരുമാനിയ്‌ക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ ബസുകളുടെ നടത്തിപ്പിന് ഓരോ നഗരസഭയിലും സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാന്‍ നേരത്തെ ധാരണയായിരുന്നു.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി, തിരുവനന്തപുരം-കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍ എന്നിവരുമായി ജോസ് തെറ്റയില്‍ ലോ ഫ്‌ളോര്‍ ബസ് നടത്തിപ്പ് സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തിയിരുന്നു. ബസ് നടത്തിപ്പ് സംബന്ധിച്ച് മുനിസിപ്പല്‍ കോര്‍പ്പേറഷനുകളും കെഎസ്‌ആര്‍ടിസിയും തമ്മില്‍ തര്‍ക്കമില്ലെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എട്ടും കൊച്ചിയില്‍ ഏഴും ബസുകളാണ് അനുവദിച്ചിട്ടുള്ളത്.












Click it and Unblock the Notifications