ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
കണ്ണൂര്‍: പടന്നിപ്പാലത്ത് സിനിമ കഴിഞ്ഞ് ഇറങ്ങിയ യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. തയ്യില്‍ സ്വദേശി ജ്യോതിഷിനെയാണ് ഒരു സംഘമാളുകള്‍ തിയറ്ററിന് സമീപം വെച്ച് വെട്ടിക്കൊന്നത്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ജ്യോതിഷിനെ മാരാകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. രാത്രി പതിനൊന്നോടെ വെട്ടേറ്റ ജ്യോതിഷിനെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും പുലര്‍ച്ചയോടെ മരിയ്‌ക്കുകയായിരുന്നു.
തലയ്‌ക്കും കൈകാലുകള്‍ക്കും ആഴത്തില്‍ മുറിവേറ്റ ജ്യോതിഷിനെ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരുമാണ് ആശുപത്രിയില്‍ എത്തിച്ച്‌ത. കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബ്ലേഡ് മാഫിയയാണ് കൊലയ്‌ക്ക് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.
കണ്ണൂരില്‍ ഏറെ നാളായി രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്തതിനാലാണ് അന്വേഷണം ബ്ലേഡ് മാഫിയയെ ചുറ്റിപ്പറ്റി നീങ്ങുന്നത്. ആര്‍ക്കെങ്കിലും ശത്രുതയുണ്ടോയെന്ന് പോലീസ് ചോദിച്ചെങ്കിലും ജ്യോതിഷിന് മരണമൊഴി നല്‍കാനായില്ല. സംഭവത്തെ തുടര്‍ന്ന് പോലീസ് പ്രദേശത്ത് കനത്ത കാവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications