കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ്‌ 17000 മറികടന്നു

  • By Staff
Google Oneindia Malayalam News

BSE
മുംബൈ: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്‌. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ 17,000 പോയിന്റ്‌ മറികടന്നു. 2008 മെയ്‌ 23ന്‌ ശേഷം ഇതാദ്യമായാണ്‌ സൂചിക 17,000 തൊടുന്നത്‌.

വിപണിയിലേക്ക്‌ വന്‍തോതില്‍ പണമൊഴുകിയെത്തിയതാണ്‌ സൂചികയിലെ കുതിപ്പിന്‌ കാരണം. മുന്നേറ്റം ഇനിയും തുടരുമെന്നാണ്‌ സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തല്‍.

ബുധനാഴ്‌ച രാവിലെ നേരിയ മുന്നേറ്റവുമായി ആരംഭിച്ച വിപണി പതിനൊന്ന്‌ മണിയോടെ 176 പോയിന്റ്‌ ഉയര്‍ന്ന്‌ 17,026 പോയിന്റെലെത്തുകയായിരുന്നു. മറ്റ്‌ ഏഷ്യന്‍ വിപണികളും മികച്ച പ്രകടനമാണ്‌ കാഴ്‌ചവെയ്‌ക്കുന്നത്‌. ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി ചൊവ്വാഴ്‌ച 5000 പോയിന്റിന്‌ മുകളിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X