കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

Air India
ദില്ലി: യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തി അഞ്ച്‌ ദിവസമായി തുടര്‍ന്നുവന്ന എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം പിന്‍വലിച്ചു. വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിയ്‌ക്കുന്ന കാര്യം പരിഗണിയ്‌ക്കാമെന്ന്‌ സര്‍ക്കാരും എയര്‍ ഇന്ത്യ മാനേജ്‌മെന്റും ഉറപ്പ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചത്‌. പൈലറ്റുമാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിയ്‌ക്കുമെന്നും സംഘടനാ പ്രതിനിധിയായ ക്യാപ്‌റ്റന്‍ ഡികെ ഭല്ല അറിയിച്ചു. ആവശ്യങ്ങള്‍ പരിഗണിയ്‌ക്കാമെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ഉറപ്പു നല്‍കിയെന്നും സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിയുടെ വാക്കുകള്‍ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പായി പരിഗണിച്ചുമാണ്‌ സമരം പിന്‍വലിയ്‌ക്കുന്നതെന്ന്‌ ഭല്ല പറഞ്ഞു.

പൈലറ്റുമാരുടെ ആവശ്യങ്ങളെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നതിനായി പ്രത്യേക സമിതി രൂപീകരിയ്‌ക്കാമെന്ന്‌ എയര്‍ ഇന്ത്യ മാനേജ്‌മേന്റ്‌ സമരക്കാര്‍ക്ക്‌ ഉറപ്പു നല്‍കിയിട്ടുണ്ട്‌. സമരം മൂലം യാത്രക്കാര്‍ക്ക്‌ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും പരിഗണിയ്‌ക്കുന്നു. ശമ്പളം വെട്ടിക്കുറച്ച്‌ കൊണ്ടുള്ള യാതൊരു തീരുമാനവും അംഗീകരിയ്‌ക്കില്ലെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.

സമരം എത്രയും വേഗം അവസാനിപ്പിയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന്‌ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ എയര്‍ ഇന്ത്യയോട്‌ ആവശ്യപ്പെട്ടിരുന്നു. എക്‌സിക്യൂട്ടീവ്‌ പൈലറ്റുമാര്‍ രാജ്യവ്യാപകമായി നടത്തിയ സമരം മൂലം ഒട്ടേറെ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. സമരത്തെ തുടര്‍ന്ന്‌ ചൊവ്വാഴ്‌ച മാത്രം രാജ്യമൊട്ടാകെ രാജ്യാന്തര-ആഭ്യന്തര വിഭാഗങ്ങളിലായി 80 ഓളം സര്‍വ്വീസുകള്‍ റദ്ദാക്കേക്കേണ്ടി വന്നു. നാലുദിവസം കൊണ്ട്‌ റദ്ദാക്കിയതു 430 സര്‍വീസുകളാണ്‌. കോടികളുടെ നഷ്ടമാണ്‌ എയര്‍ ഇന്ത്യയ്‌ക്ക്‌ ഇതിലൂടെ ഉണ്ടായത്‌.

ഷെഡ്യൂളുകള്‍ മുന്‍കൂട്ടി പറയാതെ റദ്ദാക്കിയത്‌ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ സംഘര്‍ഷത്തിനും കാരണമായി. ഇതേ തുടര്‍ന്ന്‌ 15 ദിവസത്തേക്ക്‌ ബുക്കിങ്‌ നിര്‍ത്തിവെയ്‌ക്കാനും എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.

ബുധനാഴ്‌ച ജോലിക്ക്‌ കയറിയില്ലെങ്കില്‍ പൈലറ്റുമാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിയ്‌ക്കുന്നതിന്‌ മാനേജ്‌മെന്റിനു സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. സമരം പിന്‍വലിച്ച സാഹചര്യത്തില്‍ വിമാന സര്‍വ്വീസുകള്‍ നാളെയോടെ സാധാരണ നിലയിലാവുമെന്നാണ്‌ പ്രതീക്ഷിയ്‌ക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X