സഹോദരങ്ങള്‍ 16 കാരിയെ ബലാല്‍സംഗം ചെയ്‌തു
ശ്രീനഗര്‍: ജമ്മുകാശ്‌മീരിലെ ഉദംപൂരില്‍ സഹോദരങ്ങള്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി.
രാംനഗറിലെ തന്താല്‍ ഗ്രാമത്തിലാണ് സംഭവം. കുളത്തില്‍നിന്ന് വെളളമെടുക്കാന്‍ പോയ പെണ്‍കുട്ടിയെ സഹോദരങ്ങളായ മുഹമ്മദ് താരിഖും യാസിര്‍ ഹുസൈനും ബലമായി വലിച്ചിഴച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവം പെണ്‍കുട്ടി വീട്ടിലറിയച്ചതോടെയാണ് ഇക്കാര്യം പുറലോകമറിഞ്ഞത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications