കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദ്‌ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി

  • By Staff
Google Oneindia Malayalam News

High Court of Kerala
കൊച്ചി: മതപരിവര്‍ത്തനം ലക്ഷ്യമിട്ട്‌ കേരളത്തിലെ ക്യാമ്പസുകളില്‍ നടക്കുന്ന ലൗ ജിഹാദിന്റെ സാമ്പത്തിക സോത്രസ്സും അതിന്റെ പിന്നില്‍ ആരൊക്കെയാണെന്ന്‌ സംബന്ധിച്ചും വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്‌ക്കാന്‍ ഹൈക്കോടതി ഡിജിപിയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കി. ലൗ ജിഹാദിന്റെ പ്രവര്‍ത്തനം രാജ്യമൊട്ടാകെ നടക്കുന്നുണ്ടോയെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട്‌ വിശദീകരണവും ഹൈക്കോടതി ആവശ്യപ്പെട്ടു.

പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളജിലെ രണ്ട്‌ പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയമാക്കിയ സിറാജുദ്ദീന്റെയും ഷെഹന്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിക്കൊണ്ടാണ്‌ ജസ്റ്റിസ്‌ കെടി ശങ്കരന്റെ ഉത്തരവിട്ടത്‌. പ്രണയം നടിച്ച്‌ തങ്ങളെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച്‌ മതപരിവര്‍ത്തനം നടത്തുകയായിരുന്നുവെന്ന്‌ കോടതിയെ ബോധിപ്പിച്ച പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കാമ്പസുകള്‍, സ്‌കൂളുകള്‍ എന്നിവടങ്ങളില്‍ നടന്നിരിക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ച്‌ അന്വേഷിയ്‌ക്കണമെന്നാണ്‌ കോടതി നിര്‍ദേശിച്ചിരിയ്‌ക്കുന്നത്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സോത്രസ്‌ രാജ്യത്തിന്‌ പുറത്തു നിന്നാണോ, തീവ്രവാദ സംഘടനകള്‍ക്ക്‌ ഇതുമായി ബന്ധമുണ്ടോ, മയക്കു മരുന്ന്‌ കൊള്ള സംഘങ്ങള്‍ക്കുള്ള ബന്ധം തുടങ്ങിയവയെല്ലാം അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X