ഡോക്ടര്‍മാരുടെ ഡ്യൂട്ടിസമയം നിശ്ചയിച്ചു

ക്ലിനിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ഡോക്ടര്‍മാര്‍ എട്ടു മണി മുതല്‍ മൂന്നു മണി വരെ ഒപിയിലുണ്ടാകണം. ഒരു മണി വരെ ഒപി ടിക്കറ്റ് നല്‍കണമെന്നും ഒപി ടിക്കറ്റ് ലഭിച്ച രോഗികളെല്ലാവരെയും പരിശോധിയ്‌ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതിന് ശേഷം നാല് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ എടുക്കണം.
പുതുക്കിയ സമയക്രമം സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരും മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ ഡ്യൂട്ടി സമയം തീരുമാനിച്ചത്.
ഈ തീരുമാനങ്ങള്‍ കൂടി കണക്കിലെടുത്താണ് ശംബള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ വ്യാഴാഴ്‌ച ആരോഗ്യമന്ത്രിയും മെഡിക്കല്‍ കോളജ് അധ്യാപകരുമായി ചര്‍ച്ച നടത്തുക. അതേ സമയം പുതിയ ഡ്യൂട്ടി സമയം അംഗീകരിയ്‌ക്കാനാവില്ലെന്ന് കെജിഎംസിടിഎ അറിയിച്ചു. ഇത് പ്രാവര്‍ത്തികമല്ലെന്നും തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്നും സംഘടനാ പ്രസിജന്റ് വര്‍ഗീസ് തോമസ് അഭിപ്രായപ്പെട്ടു.
തീരുമാനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് അറുപതോളം ഡോക്ടര്‍മാര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധ നടപടികള്‍ സ്വീകരിയ്‌ക്കുമെന്ന് കെജിഎംസിടിഎ പ്രതിനിധികള്‍ പറഞ്ഞു.












Click it and Unblock the Notifications