Get Updates
Get notified of breaking news, exclusive insights, and must-see stories!

പദ്ധതി അടങ്കല്‍ 8920 കോടി രൂപയാക്കി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ഭേദപ്പെട്ട നിലയിലാണെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍. അടിയ്‌ക്കടിയുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിയ്‌ക്കാന്‍ നടപടിയെടുക്കും. മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിയ്‌ക്കവെയാണ്‌ ക്രമസമാധാന നിലയെ സംബന്ധിച്ചുള്ള നിലപാട്‌ മുഖ്യമന്ത്രി വ്യക്തമാക്കിയത്‌.

വര്‍ക്കല കൊലപാതകവും നക്‌സല്‍ സംഘടനകളെക്കുറിച്ചും പോലീസ്‌ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. പി എസ്‌ സി നിയമനകാലാവധി സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസം ചര്‍ച്ച ചെയ്‌തുപരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍;

2009-2010 സാമ്പത്തിക വാര്‍ഷിക പദ്ധതി അടങ്കല്‍ 8660 കോടിരൂപയില്‍ നിന്ന്‌ 8920 കോടിയായി പുതുക്കി നിശ്ചയിച്ചു. ശബരിമല വികസനത്തിന്‌ സ്‌റ്റേറ്റ്‌ ഫാമിങ്‌ കോര്‍പറേഷന്റെ പക്കലുണ്ടായിരുന്ന നിലയ്‌ക്കല്‍ എസ്‌റ്റേറ്റ്‌ കൈമാറ്റം ചെയ്യുന്ന രീതി, കോര്‍പറേഷന്‌ ദേവസ്വം ബോര്‍ഡ്‌ നല്‍കേണ്ട നഷ്‌ടപരിഹാരം, ജീവനക്കാര്‍ക്കു നല്‍കേണ്ട ഗ്രാറ്റുവിറ്റി തുടങ്ങിയവ സംബന്ധിച്ചു പഠിക്കുന്നതിന്‌ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.

സര്‍ക്കാര്‍ ദന്തല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്‌ നിരോധിച്ചു. ഇതിനായി മെഡിക്കല്‍ ചട്ടം ഭേദഗതി ചെയ്യും. സംസ്ഥാനത്തെ മണല്‍ക്ഷാമം പരിഹരിക്കാനായി വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്‌ണന്‍, കെഎസ്‌ആര്‍ടിസി എംഡി ടിപി സെന്‍കുമാര്‍, തൃശൂര്‍ ജില്ലാ കളക്ടര്‍ വികെ ബേബി എന്നിവര്‍ അംഗങ്ങളായ മൂന്നംഗസമിതിയെ നിശ്ചയിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായി കെ ജെ മാത്യുവിനെ നിയമിച്ചു.

ജലഗതാഗതവകുപ്പിന്റെ കീഴിലുള്ള ബോട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ്‌ ഏര്‍പ്പെടുത്തും. കോളേജ്‌ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജുകളില്‍ 27 പുതിയ അധ്യാപക തസ്‌തികകള്‍ സൃഷ്ടിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+