Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവേശം ദുരന്തത്തിന്‌ ഇടയാക്കി?

തേക്കടി: ബോട്ടിലിരുന്ന്‌ വന്യമൃഗങ്ങളെ അടുത്ത്‌ കാണാമെന്ന പ്രത്യേകതയാണ്‌ തേക്കടി ജലാശയത്തിലെ ബോട്ട്‌ യാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. ഈയൊരു കാര്യം തന്നെയാണ്‌ ഇപ്പോള്‍ വന്‍ ദുരന്തത്തിലേക്കും വഴിമരുന്നിട്ടത്‌.

കാട്ടാനക്കൂട്ടം കരയിലെത്തിയപ്പോള്‍ ആവേശത്തോടെ യാത്രക്കാര്‍ ബോട്ടിന്റെ ഒരു ഭാഗത്തേക്ക്‌ നീങ്ങിയതാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ രക്ഷപ്പെട്ടവര്‍ പറയുന്നു.

വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കാനുള്ള ആവേശത്തോടെ ഗൈഡുകളുടെയും മറ്റു ബോട്ട്‌ ജീവനക്കാരുടെയും മുന്നറിയിപ്പുകള്‍ വകവെയ്‌ക്കാതെ ജനക്കൂട്ടം ഒരു ഭാഗത്തേക്ക്‌ നീങ്ങുന്നത്‌ ഇവിടത്തെ പതിവ്‌ കാഴ്‌ചയാണ്‌. ആളുകള്‍ അധികമില്ലെങ്കില്‍ ഇത്‌ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ ആളുകളുടെ എണ്ണം ഏറുന്നതോടെ ബോട്ട്‌ മറിയാനുള്ള സാധ്യതയും വര്‍ദ്ധിയ്‌ക്കുന്നു. ബുധനാഴ്‌ച തേക്കടിയില്‍ ഉണ്ടായ ദുരത്തിന്‌ പിന്നിലും ഇതാകാനാണ്‌ സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+