സമോവയില്‍ സുനാമി; മരണം 100 കവിഞ്ഞു

ചൊവ്വാഴ്‌ച രാത്രിയുണ്ടായ ഭൂചലനത്തിന് പിന്നാലെ ഉണ്ടായ സുനാമിയില്‍ വന്‍നാശനഷ്ടമാണ് ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്‌ടര്‍ സ്‌കെയിലില്‍ 8.3 രേഖപ്പെടുത്തിയ ഭൂചലനമാണ് സമോവയില്‍ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു. സമോവയ്‌ക്ക് തെക്കുപടിഞ്ഞാറായി കടലില്‍ 85 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ചലനത്തിന്റെ പ്രഭവ കേന്ദ്രം. മേഖലയില്‍ ശക്തമായ തുടര്‍ ചലനങ്ങളും ഉണ്ടായി.
4.5 മീറ്റര്‍ ഉയരത്തിലുള്ള തിരമാലകളില്‍പ്പെട്ട് തീരദേശ ഗ്രാമങ്ങള്‍ ഒട്ടുമുക്കാലും നശിച്ചു. പ്രധാന ദ്വീപായ ഉപോലുവിലാണ് സുനാമി കനത്തനാശം വിതച്ചത്. പലയിടങ്ങളിലും എണ്ണൂറോളം മീറ്റര്‍ ഉള്ളിലേക്ക് കടല്‍ കയറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമോവയില്‍ 44 പേരുടെ മൃതദേഹങ്ങളും അമേരിക്കന്‍ സമോവയില്‍ 60 പേരുടെ മൃതദേഹങ്ങളും രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ആയിരക്കണക്കിനാളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഏപിയ, മനോനോ ദ്വീപുകള്‍ പകുതിയോളം വെള്ളത്തിനടിയിലായി.












Click it and Unblock the Notifications