കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഷ്‌ക്കര്‍ വീണ്ടും ആക്രമണത്തിനൊരുങ്ങുന്നു

  • By Staff
Google Oneindia Malayalam News

Lashkar e Taiba
വാഷിങ്‌ടണ്‍: പാകിസ്‌താന്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന തീവ്രവാദി സംഘടനയായ ലഷ്‌കര്‍ ഇ തെയ്‌ബ ഇന്ത്യയില്‍ വീണ്ടും ആക്രമണങ്ങള്‍ക്ക്‌ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌. ലഷ്‌കര്‍ മുന്‍ അംഗങ്ങളെയും രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥരെയും ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പത്രത്തിന്റേതാണ്‌ ഈ റിപ്പോര്‍ട്ട്‌.

സംഘടനയിലെ ചില മുതിര്‍ന്ന നേതാക്കളെ പാകിസ്ഥാന്‍ അറസ്‌റ്റു ചെയ്‌തെങ്കിലും ലഷ്‌കര്‍ ഇപ്പോഴും സജീവമായി പാകിസ്‌താനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച്‌ ഇന്ത്യയും പാകിസ്‌ഥാനും നടത്തിയ അന്വേഷണത്തിന്റെ പകര്‍പ്പുകള്‍ ലഭിച്ചതായി പത്രം അവകാശപ്പെട്ടു. ലഷ്‌കറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വ്യക്‌തമായ ചിത്രം നല്‍കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

പാകിസ്‌ഥാനില്‍ നിന്നു ലഭിച്ച രേഖകളനുസരിച്ച്‌ ഹോമിയോ ഡോക്‌ടറായ അഹമ്മദ്‌ അമിന്‍ സാദിഖ്‌ ആണ്‌ മുംബയ്‌ ഭീകരാക്രമണത്തിന്‌ ലഷ്‌കറിന്‌ ബാങ്ക്‌ അക്കൗണ്ടുകളും പണവും ലഭ്യമാക്കിയത്‌. ലഷ്‌കറിന്റെ ശൃംഖലകള്‍ ഇപ്പോഴും സജീവമാണെന്നും ഏതു സമയത്തും ഇന്ത്യയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 നവംബറില്‍ മുംബയിലുണ്ടായ ഭീകരവാദി ആക്രമണത്തിനു പിന്നില്‍ ലഷ്‌കറാണെന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായിരുന്നു.

ആക്രമണത്തിനു തീവ്രവാദികള്‍ക്കു പരിശീലനം നല്‍കിയ രണ്ടു ലഷ്‌കര്‍ ക്യാപുകളെക്കുറിച്ചും ഇവര്‍ താമസിച്ച നാലു വീടുകളെ കുറിച്ചുമുള്ള വിവരങ്ങളും പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. പാക്‌ മണ്ണില്‍ നിന്നും മറ്റു രാജ്യങ്ങള്‍ക്കെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അനുവദിയ്‌ക്കില്ലെന്ന്‌ പാക്‌ ഭരണകൂടം ആവര്‍ത്തിയ്‌ക്കുമ്പോഴാണ്‌ ഇത്തരമൊരു റിപ്പോര്‍ട്ട്‌ പുറത്തുവന്നിരിയ്‌ക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X