ബോഫോഴ്‌സ് സിബിഐ അപേക്ഷ നല്‍കും

സിബിഐക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറാവും അപേക്ഷ സമര്‍പ്പിക്കുക. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമല്ല കേസ് പിന്‍വലിച്ചതെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലാഭത്തിനായി സിബിഐയെ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും മൊയ്‌ലി പറഞ്ഞു.
കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബോഫോഴ്‌സ തോക്കിടപാടില്‍ 64 കോടി കോഴയായി കൈപ്പറ്റിയെന്ന കേസില്‍ ക്വത്‌റോച്ചിയെ വിചാരണയ്‌ക്കായി വിട്ടുകിട്ടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്‌മണ്യം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിയ്‌ക്കുന്നത്. സിബിഐയുടെ നടപടിയ്‌ക്കെതിരെ നിശിത വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications