ബംഗാളില്‍ തൃണമൂലിനെതിരെ സിപിഎം-കോണ്‍ഗ്രസ് സഖ്യം

സെപ്‌റ്റംബര്‍ 13ന് നടന്ന സിലിഗുരി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യം 30 സീറ്റുകള്‍ നേടി വന്‍വിജയം നേടിയിരുന്നു. ഏറെക്കാലമായി കോര്‍പ്പറേഷന്‍ കൈവശം വെച്ചിരുന്ന സിപിഎമ്മിന് 17 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
എന്നാല്‍ കോര്‍പ്പറേഷന്‍ മേയര്‍ ആരായിരിക്കണമെന്ന് സംബന്ധിച്ച് തൃണമൂലൂം കോണ്‍ഗ്രസും തമ്മിലുളള ചര്‍ച്ച വഴിമുട്ടിയപ്പോള്‍ സിപിഎം തന്ത്രപരമായി ഇടപെട്ട് കോണ്‍ഗ്രസിന് പിന്തുണ വാഗ്‌ദാനം ചെയ്യുകയായിരുന്നു. തങ്ങളുടെ നേതൃത്വത്തില്‍ മത്സരിക്കുന്നതിനാല്‍ ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്കു വേണമെന്നായിരുന്നു തൃണമൂലിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.
മേയര്‍ സ്ഥാനത്തെ ചൊല്ലി തൃണമൂലും കോണ്‍ഗ്രസും തമ്മില്‍ തെറ്റിയതോടെ സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഗംഗോത്രി ദത്തയെ പിന്തുണയ്‌ക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ അംഗങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications