ഷൈനി അഹൂജക്ക് ജാമ്യം

കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിയ്‌ക്കുന്നത്. ജാമ്യ കാലയളവില്‍ മുംബൈയില്‍ താമസിയ്‌ക്കില്ലെന്നും രാജ്യം വിടില്ലെന്നുമുള്ള ഉറപ്പുകള്‍ ഷൈനി കോടതിയ്‌ക്ക് നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ മുന്നില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ജാമ്യം ലഭിച്ചാല്‍ ഉന്നത തലത്തിലുള്ള സ്വാധീനമുപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ വശത്താക്കാന്‍ ശ്രമിയ്‌ക്കുമെന്നുള്ള പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്നാണ് അഹൂജയ്‌ക്ക് ഇതുവരെയും ജാമ്യം ലഭിക്കാതിരുന്നത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഇരുപതുകാരിയായ വേലക്കാരിയെ പീഡനത്തിന് ഇരയാക്കി എന്നതാണ് താരത്തിനെതിരെയുള്ള ആരോപണം. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ഷൈനി ജൂണ്‍ 15 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഫോറന്‍സിക് പരിശോധനകളിലും വൈദ്യ പരിശോധനകളിലും അഹൂജ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.












Click it and Unblock the Notifications