പഞ്ചലിംഗത്തിന് നഷ്ടപ്പെട്ടത് 9 പേരെ
തേക്കടി: നാടിനെ നടുക്കിയ തേക്കടി ദുരന്തത്തില്‍ കോയമ്പത്തൂര്‍ സ്വദേശിയായ വെങ്കിടേശ്വരലയത്തില്‍ പഞ്ചലിംഗത്തിനു നഷ്ടമായത് ഉറ്റ ബന്ധുക്കളായ ഒമ്പത് പേരെ.
പഞ്ചലിംഗമുള്‍പ്പെടെ പതിനൊന്നംഗ സംഘമാണ് ബുധനാഴ്‌ച തേക്കടിയിലെത്തിയത്. കോയമ്പത്തൂരിലെ പള്ളടത്തു ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി നടത്തുന്ന പഞ്ചലിംഗവും കുടുംബവും പെരിയകുളത്തുള്ള സഹോദരിയെ കാണാനാണ് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ടത്.
സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ പിന്നീട് കുടുംബസമേതം തേക്കടിയിലേക്ക് പോവുകയായിരുന്നു. ബോട്ടപകടത്തില്‍ പഞ്ചലിംഗത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളും മരിച്ചു. സഹോദരി സരസ്വതി പരിക്കുകളോടെ ആശുപത്രിയിലാണ്.
ബോട്ട് പെട്ടെന്ന് തിരിച്ചതും മുകളിലെ യാത്രക്കാര്‍ ഒരുഭാഗത്തേക്ക് നീങ്ങിയതുമാണ് അപകടത്തിന് കാരണമെന്ന് പഞ്ചലിംഗത്തിന്റെ ബന്ധുക്കള്‍ പറയുന്നു.












Click it and Unblock the Notifications