ചൈനക്ക് മന്‍മോഹന്റെ ആശംസകള്‍

റിപ്പബളിക്കന്റെ അറുപതാം വാര്‍ഷികമാഘോഷിയ്‌ക്കുന്ന ചൈനീസ് ജനതയ്‌ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശംസകള്‍ അറിയിച്ചു. ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബൊയ്‌ക്ക് നല്‍കിയ സന്ദേശത്തിലാണ് ഇന്ത്യയുടെ ആശംസകള്‍ അറിയിച്ചത്.
ചൈന അതിന്റെ ചരിത്രത്തിലെ സുപ്രധാനമായി നാഴികക്കല്ലുകളില്‍ ഒന്ന് പിന്നിടുകയാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടിലൂടെ രാജ്യം സ്വന്തമാക്കിയ നേട്ടങ്ങള്‍ ആഘോഷിക്കേണ്ട സമയം കൂടിയാണിത്. ഒരു സുഹൃദ് രാജ്യമെന്ന നിലയില്‍ ഇന്ത്യയും ഈ ആഹ്ലാദത്തില്‍പങ്ക് ചേരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള തന്ത്രപ്രധാനവും സഹകരണാധിഷ്‌ഠിതവുമായ ബന്ധം വര്‍ഷങ്ങളായി വികാസം പ്രാപിച്ചതാണെന്ന് പ്രധാനമന്ത്രി ആശംസാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഭാവിയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിയ്‌ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സിങ് പറഞ്ഞു.












Click it and Unblock the Notifications