ഇന്തോനേഷ്യ വിറക്കുന്നു: മരണം 464

വ്യാഴാഴ്‌ച രാവിലെ എട്ടരയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സുമാത്ര ദ്വീപില്‍ ബുധനാഴ്‌ച ഭൂചലനമുണ്ടായതിനു സമീപപ്രദേശത്തു തന്നെയാണ് തുടര്‍ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. നാശനഷ്‌ടങ്ങളുടെ വിവരങ്ങള്‍ അറിവായിട്ടില്ല.
ലോകത്തെ സംബന്ധിച്ച സംബന്ധിച്ചിടത്തോളം ബുധനാഴ്‌ച ദുരന്തങ്ങളുടെ ദിനമായിരുന്നു. ഫിലീപ്പിന്‍സ്, വിയറ്റ്‌നാം, സമോവ എന്നിവടങ്ങളിലെ ചുഴലിക്കാറ്റിനും സുനാമിയ്‌ക്കും ശേഷം ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തില്‍ 200 ഓളം പേര്‍ മരിച്ചിരുന്നു.
പടിഞ്ഞാറന്‍ സുമാത്രയിലെ പഡാങിലാണ് കമ്പമാപിനിയില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിന് പിന്നാലെ 6.2 രേഖപ്പെടുത്തിയ തുടര്‍ ചലനവുമുണ്ടായി. ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ് എന്നീ വ്യത്യസ്‌ത പ്രകൃതി ദുരന്തങ്ങളില്‍ ബുധാനാഴ്‌ച മാത്രം തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 600 കവിഞ്ഞിട്ടുണ്ട്. തെക്കനേഷ്യന്‍ രാജ്യങ്ങളെ പിടിച്ചുലച്ച കെറ്റ്‌സാന ചുഴലിക്കാറ്റില്‍ മാത്രം 312 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications