ബീഹാറില്‍ നക്‌സലാക്രമണം: 16 മരണം
പട്‌ന: ബീഹാറിലെ ഖഗാരിയ ജില്ലിയില്‍ ഉണ്ടായ നക്‌സല്‍ ആക്രമണത്തില്‍ 16 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച രാത്രി വൈകി 11 മണിയോടെയാണ് ആക്രമണം നടന്നത്. നൂറോളം വരുന്ന നക്‌സല്‍ സംഘം ഓട്ടോമാറ്റിക് യന്ത്രത്തോക്കുകളുപയോഗിച്ച് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഐജി എസ്‌കെ ഭരദ്വാജ് അറിയിച്ചു. 5 കുട്ടികളുള്‍പ്പെടെ 16 പേര്‍ തല്‍ക്ഷണം മരിച്ചുവീണു.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ബീഹാറില്‍ അധികാരത്തിലേറിയിട്ട് ഇത്ര വലിയ നക്‌സല്‍ ആക്രമണം ഇതാദ്യമായാണ്. ഖഗാരിയ ജില്ലയിലെ ആമോസി ഭാരന്‍ ദയാറ ഗ്രാമത്തിലാണ് സംഭവം.
കര്‍ഷകര്‍ കൂടുതലായി വസിയ്‌ക്കുന്ന ഗ്രാമത്തിലേക്ക് കടന്നുകയറിയാണ് നക്‌സലുകള്‍ ആക്രമണം നടത്തിയത്. ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. ഗ്രാമവാസികള്‍ കൃഷി ചെയ്‌തിരുന്ന ഭൂമി പിടിച്ചെടുക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. വിള കാക്കുന്നതിനായി താത്‌കാലിക ഷെഡ്ഡുകളില്‍ താമസിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
മൂന്നു മാസത്തിനിടെ ബീഹാറില്‍ ഉണ്ടാകുന്ന മൂന്നാമത്തെ നക്‌സല്‍ ആക്രമണമാണിത്. ഓഗസ്റ്റില്‍ ഉണ്ടായ ആക്രമണത്തില്‍ അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ വിവിധ പ്രദേശങ്ങളില്‍ നടന്ന നക്‌സല്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications