തൊഴിലുറപ്പ് പദ്ധതിക്ക് ഗാന്ധിയുടെ പേര്
ദില്ലി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് മഹാത്മാ ഗാന്ധിയുടെ പേര് നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അറിയിച്ചു.
യുപിഎ സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നായ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് സംബന്ധിച്ച് ക്യാബിനറ്റ് തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞെന്നും ഇത് സംബന്ധിച്ച ബില്‍ അടുത്ത മാസം ആരംഭിയ്‌ക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിയ്‌ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മഹാത്മാഗാന്ധിയുടെ പേരു നല്‍കുന്നതോടെ പദ്ധതിയുടെ പേര് മഹാത്മാ നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്‌ട് (എംഎന്‍ആര്‍ഇജിഎ) എന്നായി മാറും.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. യുപിഎയെ വീണ്ടും ഭരണത്തിലെത്തിയ്‌ക്കുന്നതില്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ണായകമായ പങ്ക വഹിച്ചിരുന്നു.












Click it and Unblock the Notifications