നിതീഷിന് എസ്‌എംഎസ് ഭീഷണി
പട്‌ന: തടവില്‍ കഴിയുന്ന നക്‌സല്‍ നേതാക്കളെ മോചിപ്പിച്ചില്ലെങ്കില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വധിയ്‌ക്കുമെന്ന് ഭീഷണി. ദാബ്‌ലു എന്ന പേരിലറിയപ്പെടുന്ന നക്‌സല്‍ നേതാവ് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കയച്ച എസ്‌എംഎസ് സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയ്‌ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെന്ന് പൊലീസ്‌അറിയിച്ചു.
09308670993 എന്ന ഫോണ്‍ നമ്പരില്‍ നിന്നുമാണു സന്ദേശം അയച്ചിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. നക്‌സലുകളുടെ ഉന്നത നേതാക്കളായ രവിജി, ദിരേന്‍ സിങ് എന്നിവരെ മോചിപ്പിക്കണമെന്നാണു നക്‌സലുകളുടെ ആവശ്യം.
ഡിജിപി ആനന്ദ് ശങ്കര്‍, ഐജി എസ്‌കെ ഭരദ്വാജ് എന്നിവരാണു കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിക്കുള്ള സുരക്ഷ കര്‍ശനമാക്കിയതായി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമീര്‍ സുഭാനി അറിയിച്ചു. ബീഹാറിലെ ഖഗാരിയ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി മാവോയിസ്‌റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 16 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications